അധ്യാപകർക്കുള്ള വാക്സിൻ യജ്ഞം : കേരളത്തിന് 8 കോടി അധികം ഡോസ് ലഭിച്ചതായി ആരോഗ്യ മന്ത്രി

Keralam News

ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് മുന്നോടിയായി മുഴുവൻ അധ്യാപകർക്കും വാക്സിൻ ലഭ്യമാക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം കേരളത്തിൽ പൂർണ്ണമായും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. ഇതിനായി 8 ലക്ഷം അധികം വാക്സിൻ ഡോസ് സംസ്ഥാനത്തിന് ലഭ്യമായതായും മന്ത്രി പറഞ്ഞു.

അഞ്ചു സംസ്ഥാനങ്ങൾ കൂടി നാളെ സ്കൂളുകൾ തുറക്കാനിരിക്കെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സ്കൂൾ തുറക്കുന്ന തീരുമാനത്തിലേക്ക് പോവുകയാണ്. അതിനാൽ അധ്യാപകർക്ക് വാക്സിൻ നൽകുന്ന കാര്യത്തിൽ മുൻഗണന വേണമെന്നും അതിനായാണ് അധികം ഡോസുകൾ സംസ്ഥാനങ്ങൾക്ക് നൽകുന്നത് എന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ 8 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി കിട്ടിയതായാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. അതോടൊപ്പം 15 ലക്ഷം എ.ഡി. സിറിഞ്ചും ലഭ്യമായതായി പ്രസ്താവനയിൽ പറയുന്നു. എന്നാൽ കേരളത്തഗിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനങ്ങൾ ഒന്നുമില്ല.