ദേശീയ സിക്‌സസ് ഹോക്കി:സായി കൊല്ലവും ചെമ്മങ്കടവും ഫൈനലില്‍

Keralam Local News Sports

മലപ്പുറം: ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കുന്ന 22-ാമത് ദേശീയ സിക്‌സസ് ഹോക്കി ടൂര്‍ണമെന്റില്‍ കൊല്ലം സായിയും(സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ), ചെമ്മന്‍കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളും ഫൈനലില്‍. ഇന്നുനടന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തൃശ്ശൂരിനെ തോല്‍പ്പിച്ചാണ് ചെമ്മന്‍കടവ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ടാം സെമിയില്‍ കൊല്ലം സായി മലപ്പുറം ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീമിനെ രണ്ടിനെതിരെ നാലുഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫൈനല്‍ പ്രവേശിച്ചത്.

നാളെ വൈകിട്ട് നാലിനാണ് ഫൈനല്‍ മത്സരം. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിക്കും. ചടങ്ങില്‍ സംസ്ഥാന മാസ്‌റ്റേര്‍സ് ഹോക്കി ചെയര്‍മാന്‍ പാലോളി അബ്ദുറഹ്മാന്‍, മലപ്പുറം ഹോക്കി പ്രസിഡന്റ് ബഷീര്‍ അഹമ്മദ് മച്ചിങ്ങല്‍, ജില്ലാഹോക്കി സെക്രട്ടറി മുഹമ്മദ് ഷറഫുദ്ദീന്‍ റസ്വി, സ്‌കൂള്‍ പ്രാധാനധ്യാപകന്‍ പി.മുഹമ്മദ് അബ്ദുല്‍ നാസര്‍, പ്രിന്‍സിപ്പല്‍ ബിജു സകറിയ, സ്‌കൂള്‍ മാനേജര്‍ റൗഫ് പങ്കെടുക്കും.