ഒരുമിച്ച് മദ്യപിക്കുന്നതിനിടയിൽ തർക്കം ; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു

Crime Local News

അടിമാലി: ഇടുക്കി അടിമാലിയിൽ മദ്യപാനത്തിനിടെ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചു. പൊള്ളലേറ്റ ഇരുമ്പുപാലം സ്വദേശി ചന്ദ്രസേനൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് മകൻ വിനീതിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും മദ്യപിച്ചതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു എന്നാണ് പോലീസ് നൽകിയ വിശദീകരണം.