ഒമാനിൽ പ്രവാസി യുവാവ് പൊള്ളലേറ്റ്‌ മരിച്ചു

India International News

മസ്‍കത്ത്: ഒമാനില്‍ താമസ സ്ഥലത്തുവെച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രവാസി യുവാവ് മരിച്ചു. തമിഴ്‍നാട് സ്വദേശിയായ അസ്‍ഹറുദ്ദീന്‍ അബ്‍ദുല്‍ അജസാജ് (22) ആണ് മരിച്ചത്. നാല് മാസം മുൻപാണ് യുവാവ് ഒമാനിലെത്തിയത്.

വര്‍ഷങ്ങളായി ഒമാനിലെ വീടുകളില്‍ ജോലി ചെയ്‍തുവരികയായിരുന്നു അസ്‍ഹറുദ്ദീന്റെ അമ്മയുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. മാതാവ് ജോലിക്ക് പോയ സമയത്താണ് അസ്‍ഹറുദ്ദീന് മുറിയില്‍ നിന്ന് പൊള്ളലേറ്റത്. 95 ശതമാനം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

മൃതദേഹം അല്‍ അംറാത് ഖബര്‍സ്ഥാനില്‍ ഖബറടക്കി.