സംസ്ഥാനത്ത് ചൊവ്വാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും

Breaking Keralam News

വ്യാപാരികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹാരം ലഭിക്കണമെന്ന ആവശ്യത്തില്‍ പ്രതിഷേധം നടത്തും. സംസ്ഥാത്തെ മുഴുവന്‍ വ്യാപാരസ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യവസായി ഏകോപന സമിതി അറിയിച്ചു.

ഇതിനോടകം പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. കോവിഡ് മാനദണ്ഡങ്ങഴുടെ പേരില്‍ തങ്ങളെ ദ്രോഹിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. ചൊവ്വാഴ്ച സെേ്രകട്ടറിയേറ്റനു മുമ്പില്‍ ധര്‍ണ നടത്തുമെന്നും വ്യവയായി ഏകോപനസമിതി അറിയിച്ചു.