മലയാളത്തില്‍ പുതിയൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി

Entertainment Keralam News

കേരളത്തില്‍ സിനിമയും സാംകാരികവും സാങ്കേതികതയും ഒന്നിച്ചുചേര്‍ന്നൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടി. ആക്ഷന്‍ എന്നാണ് പുതിയ ഒ.ടി.ടി പ്ലാറ്റഫോമിന് നല്‍കിയിരിക്കുന്ന പേര്. പുത്തന്‍ സാങ്കതിക വിദ്യയില്‍ ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന പ്ലാറ്റ്‌ഫോം കാഴ്ചക്കാരില്‍ പുത്തന്‍ അനുഭവമായിരിക്കും സമ്മാനിക്കുക.

മലയാള സിനിമക്ക് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങിയ തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമുള്ള സിനിമകള്‍ കാണാം. പുതിയ സിനിമകള്‍ക്ക് പുറമെ പഴയ സിനിമകളും പ്ലാറ്റ്‌ഫോമില്‍ ലഭ്യമായിരിക്കും. മാത്രല്ല മികച്ച എല്ലാ വെബ്‌സീരിസുകളും ആക്ഷന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. ആന്‍ഡ്രോയ്ഡ്,ഐഓഎസ്, സ്മാര്‍ട്ട് ടി.വി തുടങ്ങിയ മീഡിയയിലൂടെ ലോകത്ത് എവിടെ നിന്നാണെങ്കിലും കാണാന്‍ സാധിക്കുന്നതാണ്.

പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്ന സിനിമക്കുള്ള കാഴ്ചക്കാരുടെ കമന്റുകള്‍ നിര്‍മ്മാതാവിന് നേരിട്ടനുഭവിക്കാനുള്ള സംവിധാനം ആക്ഷന്‍ പ്ലാറ്റ്‌ഫോമിലുണ്ട്. ഐടി ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡബ്ലു.ജി.എന്‍ എന്ന ഐടി കമ്പനിയാണ് അക്ഷന്‍ ഒ.ടി.ടി യുടെ നിര്‍മ്മാതാക്കള്‍.