ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ച മൈക്രോസോഫ്റ്റിന് പരിഹാരിച്ച ഇന്ത്യൻ വനിതാ ഹാക്കറിന് സമ്മാനമായി 22 ലക്ഷം

India News

ഗുരുതര സുരക്ഷാ വീഴ്ച്ച സംഭവിച്ച മൈക്രോസോഫ്റ്റിന് പരിഹാരവുമായി ഇന്ത്യൻ വനിതാ ഹാക്കർ. അതിനു സമ്മാനമായി 22 ലക്ഷം രൂപയും മൈക്രോസോഫ്ട് കൊടുത്തു. ദൽഹി സ്വദേശിയും ഇരുപതുകാരിയുമായ അദിതി സിംഗാണ് ഈ നേട്ടത്തിന് പിന്നിൽ. അദിതി പരിഹരിച്ചത് മൈക്രോസോഫ്റ്റിന്റെ ക്ലൌഡ് പ്ലാറ്റ്ഫോമായ അസൂറിലെ റിമോട്ട് കോഡ് എക്സിക്യൂഷന്‍ ബഗിനെയാണ്. ആദ്യമായിട്ടാണ് അദിതി കരുത്താർന്ന സിസ്റ്റങ്ങളിൽ ബഗ് ട്രാക്കിംഗ് ചെയ്യുന്നത്.

ഫേസ്ബുക്കിൽ ഉപമിക്കാവുന്ന ആർ.സി.ഇ. ബഗ് കണ്ടെത്തി പരിഹരിച്ചതിന് രണ്ടുമാസം മുമ്പ് 5.5 ലക്ഷം രൂപയായിരുന്നു സമ്മാനമായി കിട്ടിയിരുന്നത്. സ്വന്തമായി കരസ്ഥമാക്കിയ വിദ്യയാണ് എത്തിക്കൽ ഹാക്കിങ്. തന്റെ ആഗ്രഹം ഒരു സൈബർ സെക്യൂരിറ്റി അനലിസ്റ് ആവണമെന്നല്ലെന്നും കോട്ടയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായുള്ള പഠനമാണ് തന്നെ ജീവിതം മാറ്റിയതെന്നും അദിതി പറഞ്ഞു.

കമ്പ്യൂട്ടർ സയന്സുമായി യാധൊരു ബന്ധവുമില്ലാത്ത അദിതി ബഗ് ബൌണ്ടി ഹണ്ടിംഗ് തുടങ്ങുന്നത് ഒരു വർഷം മുമ്പാണ്. അതോടു കൂടി മെഡിക്കൽ പഠനം നിന്നു. ജാവ സ്ക്രിപ്റ്റും വേറെ പ്രോഗാമിംഗ് ഭാഷകളും അറിയുന്നതും പഠിക്കുന്നതും യൂട്യൂബിന്റെ സഹായത്തോടെയാണ്. മാപ് മൈ ഇന്ത്യയിലെ സുരക്ഷാ വീഴ്ച്ച കണ്ടെത്തുന്നതിലൂടെയാണ് അദിതിയുടെ ഈ മേഖലയിലേക്കുള്ള കടന്നു വരവ്. അതുവഴി മാപ് മൈ ഇന്ത്യ അതിഥിയെ ജോലിക്ക് ക്ഷണിച്ചിരുന്നു.