13കാരന് മാനഹാനി : യുവാവ് അറസ്റ്റില്‍

Crime Local News

മഞ്ചേരി: 13കാരന് മാനഹാനി വരുത്തിയെന്ന പരാതിയില്‍ യുവാവിനെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. കാവനൂര്‍ സ്വദേശി തര്‍വക്കോടന്‍ സഫ് വാന്‍ അലിയെയാണ് (21) മഞ്ചേരി എസ്.ഐ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11.30നാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥിയെ തൃപ്പനച്ചി സ്‌കൂള്‍ പടിയില്‍ ഇറക്കിതരാം എന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ് സ്ഥലത്തേക്ക് കൊണ്ടുപോയി മാനഹാനി വരുത്തിയെന്നാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.