വെള്ളക്കെട്ടിൽ വീണ് എൽ.കെ.ജി വിദ്യാർഥി മരിച്ചു

Breaking Local News

മലപ്പുറം :വെള്ളക്കെട്ടിൽ വീണ് എൽ.കെ.ജി വിദ്യാർഥി മരിച്ചു.പടപ്പറമ്പ് പാങ്ങ് വാഴേങ്ങലിൽ വെള്ളക്കെട്ടിൽ വീണ് എൽ.കെ.ജി വിദ്യാർഥി മരിച്ചു. പാങ്ങ് തെക്കേക്കര കളപ്പുലാൻ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ഷസാൻ (4) ആണ് മരിച്ചത്.വാഴേങ്ങൽ എ.എൽ.പി സ്കൂളിലെ എൽ.കെ.ജി വിദ്യാർഥിയായിരുന്നു.വ്യാഴാഴ്ച്ച 3.30 നായിരുന്നു സംഭവം.സ്കൂൾ വിട്ട് വാഴേങ്ങലിലെ മാതാവിന്റെ വീട്ടിലെത്തിയതിന് ശേഷം പാടത്തെ വെളളക്കെട്ടിന് സമീപം പോയതായിരുന്നു. കുട്ടിയെ കാണാതായതിനാൽ വല്ല്യുമ്മ അന്യേഷിച്ചിറങ്ങിയപ്പോഴാണ് വെള്ളക്കെട്ടിൽ കുട്ടി വീണത് കാണുന്നത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മൃതദ്ദേഹം തുടർ നടപടികൾക്കായ് മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളേജിൽ.
മാതാവ്: മുഹ്സിന. സഹോദരി: ഷഹാന
സഹോദരങ്ങൾ: സഞ്ജാന, സഹാൻ