കോഴിക്കോട് കൊയിലാണ്ടിയിൽ സി.പി.എം. ലോക്കൽ സെക്രട്ടറി വെട്ടേറ്റു മരിച്ച സംഭവം:,മുൻ ബ്രാഞ്ച് അംഗം കസ്റ്റഡിയിൽ

Breaking Crime Keralam News

കോഴിക്കോട് : സി.പി.എം. കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥനെ (62) ഉത്സവപ്പറമ്പിൽ വെച്ച് വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി 10 മണിക്കാണ് സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടയിലാണ് സംഭവം. ശരീരത്തിൽ നാലിലധികം വെട്ടേറ്റിട്ടുണ്ട്. അര മണിക്കൂറിനകം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ പാർട്ടി മുൻ ബ്രാഞ്ച് അംഗം പുറത്തോന അഭിലാഷ് പൊലീസിൽ കീഴടങ്ങി. സത്യനാഥനുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്തു. സർജിക്കൽ ബ്ലെയ്ഡ് ഉപയോഗിച്ചാണ് കൊല നടത്തിയിട്ടുള്ളത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോട്ടം നടപടികൾക്കായി കൊണ്ടുപോകും. കൊയിലാണ്ടി സി ഐ മെൽവിൻ ജോസഫിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.

ലതികയാണ് ഭാര്യ. മക്കൾ സലിൽ നാഥ്, സെലീന. വെള്ളിയാഴ്ച കൊയിലാണ്ടിയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാർട്ടി നേതാക്കളും പ്രവർത്തകരും ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.