രണ്ടു ദിവസത്തിനുള്ളിൽ കുതിരാൻ തുരങ്ക പാതയുടെ ഫൈനൽ ടെസ്റ്റ്

Keralam News

തൃശ്ശൂർ: മണ്ണുത്തി കുതിരാൻ തുരങ്ക പാതയിൽ രണ്ടു ദിവസത്തിനകം ഫൈനൽ ടെസ്റ്റ് ഉണ്ടാകും. ഫയർ ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയിരുന്ന സുരക്ഷാ ട്രയൽ റൺ വളരെ വിജയകരമായിരുന്നു. ജില്ലാ ഫയർ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ നടത്തിയിരുന്നത്. ഓഗസ്റ്റ് നു മുന്നായി കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിനു വേണ്ടിയാണ് ട്രയൽ റൺ നടത്തിയത്.

ജില്ലാ ഫയർ ഓഫീസർക്ക് തുരങ്ക പാതയുടെ ഫയർ സിസ്റ്റം പ്രവർത്തിപ്പിച്ചത് തൃപ്തികരമാണെന്നാണ് അറിയിച്ചത്. തുരങ്ക പാതയിൽ ഓരോ 50 മീറ്റർ കഴിയുമ്പോഴും ഹൈഡ്രന്റ് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. അത് കൂടാതെ തന്നെ രണ്ടു ഇലക്ട്രിക്ക് പമ്പുകളും ഒരു ഡീസൽ പമ്പും തുരങ്ക പാതയിൽ സ്ഥാപിച്ചിട്ടുണ്ട്. അത് ഉപയോഗിച്ചുകൊണ്ടാണ് ട്രയൽ റൺ നടത്തിയിരുന്നത്. അപകടം ഉണ്ടാകുവാണെങ്കിൽ അഗ്നിശമന സേന വരുന്നതിനു മുമ്പ് തന്നെ സുരക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത് രണ്ടു ലക്ഷം ലിറ്ററിന്റെ വെള്ള ടാങ്ക് കൂടി സ്ഥാപിച്ചിട്ടുണ്ട്.

ഇനി ഹോസ് റീലുകൾ കൂടിയാണ് തുരങ്ക പാതയിലെ പല സ്ഥലങ്ങളിലായി സ്ഥാപയ്ക്കാനുള്ളത്. അത് കൂടി പൂർത്തിയാക്കിയതിനു ശേഷം ഫയർ ആൻഡ് സേഫ്റ്റി രണ്ടു ദിവസത്തിനുള്ളിൽ ഫൈനൽ ടെസ്റ്റ് നടത്തും. അതിനു ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ. ട്രയൽ റൺ നടത്തിയത് തൃശ്ശൂർ ഫയർ സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണയും ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരുമാണ്. ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്കറിന്റെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ.