ജര്‍മനിയില്‍ പ്രളയത്തില്‍ മരണസംഖ്യ 120 ആയി

International News

ജര്‍മനിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരണസംഖ്യ 120 ആയി. ജര്‍മനി, ബെല്‍ജിയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം. തെക്കന്‍ ജില്ലയിലെ ആര്‍വീലര്‍ ജില്ലയില്‍ മാത്രം കാണാതായവരുടെ എണ്ണം 100 ആയി. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.

നെതര്‍ലാന്റ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്റ്‌സ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്. കൂടുതല്‍ പേര്‍ മരിച്ചത് റൈന്‍ലാന്റ് സംസ്ഥാനത്താണ്. ഇവിടെ താമസിച്ചിരുന്ന ഭിന്നശേഷിക്കാര്‍ 12 പേര്‍ അടക്കം 60 പേരാണ് മരിച്ചത്.

ജര്‍മനിയിലെ വിവധ പ്രദേശങ്ങളില്‍ മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തന രഹിതമായ അവസ്ഥയിലാണ്. പലയിടത്തും വൈദ്യുതി ബന്ധവും ഇല്ല. നെതര്‍ലാന്റ് തെക്കന്‍ പ്രവശ്യയായ ലിംബര്‍ഗില്‍ തടയണപൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ നഗരങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിര്‍പ്പിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പടിഞ്ഞാറന്‍ ജര്‍മനിയിലെ സ്‌കൂളുകള്‍ക്കും മറ്റ് സ്ഥപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തിന്റെ ആഘാതം എത്രയെന്ന് പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അവസ്ഥയില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും ജര്‍മന്‍ ചാന്‍സലര്‍ അഞ്ജല മെര്‍ക്കല്‍ പറഞ്ഞു.