മലപ്പുറത്തെ 25കാരിയുടെ മരണം: പോലീസ് കേസ്സെടുത്തു

News

മലപ്പുറം: മലപ്പുറത്തെ 25കാരിയുടെ മരണം പോലീസ് കേസ്സെടുത്തു. ഇന്നു പുലര്‍ച്ചെ 25കാരി മരണപ്പെട്ട സംഭവത്തിലാണ് അസ്വാഭാവിക മരണത്തിന് മഞ്ചേരി പൊലീസ് കേസ്സെടുത്തത്. മഞ്ചേരി താണിപ്പാറ സ്വദേശി പഴത്തൊടിക ജാഫറിന്റെ മകളും മലപ്പുറം മുണ്ടുപറമ്പ് കുന്നത്തൊടി അഹമ്മദ് ഫസലിന്റെ ഭാര്യയുമായ അഫീറ നഹാന്‍ എന്ന ചിഞ്ചു(25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കി തിരിച്ചയച്ച പെണ്‍കുട്ടി ഇന്നലെ പുലര്‍ച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഏറനാട് താലൂക്ക് തഹസില്‍ദാര്‍ ഹാരിസ് കപ്പൂര്‍ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. മാതാവ് : സീനത്ത്. സഹോദരങ്ങള്‍ : അഫ്ത്താബ്, അഫിയാ നഹാന്‍.