തീവവാദ്രത്തിലേക്ക് യുവതികളെ ചിന്തിപ്പിക്കാൻ ശ്രമിക്കുന്നെന്ന് സിപിഎം

Keralam News Politics Religion

തീവവാദ്ര പ്രവർത്തനങ്ങളിലേക്ക് യുവതികളെ ചിന്തിപ്പിക്കാൻ മനഃപൂർവം ശ്രമിക്കുന്നതായി സിപി എം. പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ചാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. ഇതോടൊപ്പം ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ ഭാഗമാക്കാനും ശ്രമിക്കുന്നുണ്ട്. പാർട്ടി സമ്മേളനങ്ങളുടെ ഉദ്‌ഘാടന പ്രസംഗത്തിനായുള്ള കുറിപ്പിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കുന്നത്.

വർഗീയപരമായ ആശയങ്ങൾക്ക് ക്രൈസ്തവ വിശ്വാസികൾ സാധാരണയായി കീഴ്പ്പെട്ടു കാണാറില്ല. ഈയടുത്ത് കേരളത്തിലെ ന്യൂനപക്ഷ സമുദായത്തിലുണ്ടായ വര്‍ഗീയ സ്വാധീനത്തെ ഗൗരവമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍ വിശ്വാസികളെ മുസ്ലീംകള്‍ക്കെതിരെ പ്രവർത്തകനായി മനഃപൂർവം നടത്തുന്ന ശ്രമങ്ങളാണിതെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കേരളത്തിൽ താലിബാന് പിന്തുണ നൽകുന്ന തരത്തിലുള്ള ചർച്ചകൾ ഉണ്ടാവുന്നതും ഗൗരവമായി കാണേണ്ട വിഷയമാണ്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ബിജെപി കൂടുതൽ ശക്തരാവുന്നത് തടയണമെന്ന നിർദേശവും കുറിപ്പിലുണ്ട്. ഇത്തരത്തിൽ ക്ഷേത്രവിശ്വാസികൾ വര്‍ഗീയവാദികളുടെ ഭാഗമാവുന്നത് തടയാൻ ആരാധനാലയങ്ങലും ഈ വിഷയത്തിൽ ഇടപെടണം. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും, എല്ലാവരുടെയും വിശ്വാസത്തെ ബഹുമാനിക്കണമെന്നും സിപിഎം കുറിപ്പിൽ പറയുന്നുണ്ട്.