കേരളത്തിൽ മിസ്‌ക് രോഗഭീഷണി; ഒരു കുട്ടിക്ക് കൂടെ രോഗം സ്ഥിതീകരിച്ചു

Health Keralam News

സംസ്ഥാനത്ത് ഒരു കുട്ടിക്ക് കൂടെ മിസ്‌ക് രോഗം സ്ഥിതീകരിച്ചു. തോപ്പുംപടി സ്വദേശിയായ പത്ത് വയസ്സുകാരനാണ് മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം ഇൻ ചിൽഡ്രൻ അഥവാ മിസ്‌ക് എന്ന രോഗം ബാധിച്ച് ചികിത്സയിലുള്ളത്. എറണാകുളം അമൃത ആശുപത്രിയിലാണ് കുട്ടി ഇപ്പോൾ ചികിത്സ തേടുന്നത്. കോവിഡിന്റേയും നിപയുടെയും ഇടയിലാണ് കുട്ടികളിൽ കാണപ്പെടുന്ന ഈ ഗുരുതര രോഗം ഭീതിയുണ്ടാക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ മാസം വരെ മുന്നൂറോളം കുട്ടികൾക്ക് ഈ രോഗം സ്ഥിതീകരിച്ചിരുന്നു. ഇതിൽ 85 ശതമാനം കുട്ടികൾക്കും കോവിഡും പിടിപ്പെട്ടിരുന്നു. മിസ്‌ക് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലുമായി നാലു മരണങ്ങളും സ്ഥിതീകരിച്ചിട്ടുണ്ട്. രോഗം പിടിപെട്ട് വിദഗ്ധ ചികിത്സ കിട്ടിയിട്ടില്ലെങ്കിൽ മരണം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.