വിറളി പിടിച്ച് ഓടിയ സവാരിക്കുതിരയുടെ ആക്രമണത്തിൽ പന്ത്രണ്ടുകാരന് പരിക്ക്;സംഭവം പുറത്തുപറയാതിരിക്കാൻ ഉടമയുടെ ഭീഷണി

Crime Keralam News

ഇടുക്കി : വിറളി പിടിച്ച് ഓടിയ സവാരിക്കുതിര മൈതാനത്ത് കളിക്കുകയായിരുന്ന വിദ്യാർഥിയെ ആക്രമിച്ചു. സാരമായി പരിക്കേറ്റ പന്ത്രണ്ടുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൻദേവൻ കമ്പനി മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ കൊരണ്ടക്കാട് ഡിവിഷനിൽ ഷാനുവിന്റെ മകൻ സ്റ്റനീഷി( 12 )നാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവം പുറത്ത് പറയാതിരിക്കാൻ കുട്ടിയെ കുതിരക്കാരൻ ഭീഷണിപ്പെടുത്തിയതായും പരാതി ഉയർന്നിട്ടുണ്ട്.

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. കൊരണ്ടക്കാട് മൈതാനത്തിൽ കളിക്കുകയായിരുന്ന സനീഷിന്റെയും സുഹൃത്തുക്കളുടെയും ഇടയിലേക്ക് സഞ്ചരികൾക്ക് സവാരി നടത്തുന്നതിനായി കൊണ്ടുവന്ന കുതിരകളിലൊന്ന് വിറളി പിടിച്ചോടി വരികയായിരുന്നു ആക്രമണത്തിൽ മുഖത്തും ശരീരത്തും പരിക്കേറ്റ് കിടന്ന സനീഷിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകുകയായിരുന്നു. കളിക്കിടയിൽ വീണ് പരിക്കേറ്റതാണെന്നാണ് വിവരമറിഞ്ഞെത്തിയ മാതാപിതാക്കളോട് കുട്ടി പറഞ്ഞത്.

ഇന്നലെ രാവിലെ വീണ്ടും അസ്വസ്ഥതത പ്രകടിപ്പിച്ചതോടെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കുതിര ആക്രമിച്ച കാര്യവും ഉടമയുടെ ഭീഷണിയും കുട്ടി തുറന്നുപറയുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ ദേവികുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയതോടെ കേസ് പിൻവകുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവം സംബന്ധിച്ച് ചൈൽഡ് ലൈനും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.