ചീമേനി ജയിലിൽ പരോൾ കഴിഞ്ഞ് തിരികെ പ്രവേശിച്ച 17 പേർക്ക് കോവിഡ് രോഗബാധ

Health Keralam News

കണ്ണൂര്‍: പരോള്‍ കഴിഞ്ഞ് തിരികെ പ്രവേശിപ്പിച്ച 17 പേര്‍ക്ക് കോവിഡ് രോഗബാധ കണ്ടെത്തിയതിൽ ചീമേനി തുറന്ന ജയിലില്‍ ആശങ്ക. രോഗമുള്ളവരേയും ഇല്ലാത്തവരേയും അടുത്തടുത്ത ബാരക്കുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ചീമേനിയിലെ ജയിലില്‍ തിരികെ പ്രവേശിച്ച 120 പേരില്‍ 52 പേരെയാണ് കഴിഞ്ഞ ദിവസം കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്. ഇവരില്‍ 17 പേര്‍ക്കാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്.

ഇവരെ ടെസ്റ്റിന് വിധേയരാക്കിയ ജയിലിലെ മെയില്‍ നേഴ്‌സിനും ഫാര്‍മസിസ്റ്റിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധന നടത്താത്തവരും നടത്തിയവരില്‍ നിലവില്‍ രോഗ ബാധ കണ്ടെത്താത്തവരും ഈ 17 പേരോടൊപ്പമാണ് കഴിഞ്ഞ ദിവസം വരെ കഴിഞ്ഞിരുന്നത്. അവരെ ടെസ്റ്റ് ചെയ്തിട്ടില്ല. പോസിറ്റീവായ 17 പേരില്‍ ആരെയും ആശുപത്രിയില്‍ കൊണ്ടുപോയിട്ടുമില്ല.

ജയിലുകള്‍ക്ക് അകത്ത് കോവിഡ് വ്യാപനം ഇപ്പോഴും നിലനില്‍ക്കെ പരോള്‍ അവസാനിക്കാറായവരും സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം തിരികെ പ്രവേശിക്കേണ്ട ജയില്‍ ശിക്ഷ അനുഭവിക്കുന്നവരും ഏറേ ആശങ്കയിലാണ്.