മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി മംഗളൂരുവിൽ തൂങ്ങി മരിച്ചു

Keralam News

മംഗളുരു : മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കൊളാസോ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനി നീന സതീഷാണ് ആത്മഹത്യ ചെയ്തത്.
ഫീസടക്കാൻ വൈകിയത് കൊണ്ട് കോളേജ് അധികൃതർ ശകാരിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതാണെന്നാണ് ലഭ്യമായ വിവരം.

ഇന്നലെ രാത്രി കോളേജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കൂടെയുള്ള സുഹൃത്തുക്കൾ ഉടനെ സിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളുരു പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്