വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തിപ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Crime Local News

പൊന്നാനി:വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ ബാത്ത്‌റൂമില്‍ ഒളികാമറ വെച്ച് സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസിലാണ് രണ്ട് പേര്‍ അറസ്റ്റിലായത്. പൊല്‍പ്പാക്കര സ്വദേശി സുഭീഷ് (36) ,പെരുമ്പറമ്പ് സ്വദേശി സുഷാന്ത് (32) എന്നിവരാണ് പിടിയിലായത്. സുഭീഷ് പകര്‍ത്തിയ വീഡിയോ സുഷാന്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി ആക്ട് പ്രകാരം കേസെടുത്താണ് അറസ്റ്റ് ചെയ്തത്. പൊന്നാനി എസ്. ഐ ടി.സി അനുരാജിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.