സിനിമയിലെ അൻപതുവർഷങ്ങൾ; മമ്മൂട്ടിയെ സർക്കാർ ആദരിക്കും

Entertainment Keralam News

അമ്പതു വർഷങ്ങൾ സിനിമയില്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെ ആദരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നിയമസഭയിൽ സിനിമ, സാംസ്‍കാരിക മന്ത്രി സജി ചെറിയാനാണ് ഈ കാര്യം അറിയിച്ചത്.

അൻപത് വര്ഷങ്ങള്ക്കു മുൻപായിരുന്നു മമ്മൂട്ടിയുടെ ആദ്യ സിനിമയായ അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തിരുന്നത്. ഈ മാസം ആറാം തീയ്യതി സിനിമയിൽ അര നൂറ്റാണ്ടു കാലം പൂർത്തിയാക്കിയ മമ്മൂട്ടിക്ക് നിരവധി സിനിമ പ്രവർത്തകരും ആരാധകരും ആശംസകളുമായി എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലും ഇത് വലിയ ആഘോഷമായിരുന്നു. എന്നാൽ സാധാരണ ദിവസം പോലെയാണ് മമ്മൂട്ടി ഇതും ആഘോഷിച്ചിരുന്നത്. ഓരോ ആളുകളിൽ നിന്നും ലഭിക്കുന്ന ഈ സ്‍നേഹം എന്നെ കീഴടക്കിയെന്നും, എന്‍റെ സഹപ്രവര്‍ത്തകരോടും ആരാധകരോടും നിങ്ങള്‍ ഓരോരുത്തരോടും നന്ദിഎന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

അമല്‍ നീരദ് ചിത്രം ‘ഭീഷ്‍മ പര്‍വ്വം’, നവാഗതയായ റതീന ഷര്‍ഷാദിന്റെ ‘പുഴു’ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന അദ്ദേഹത്തിന്റെ സിനിമകൾ. ഇതിനിടയിൽ അഖില്‍ അക്കിനേനിയെ നായകനാക്കി തെലുങ്കിൽ ഒരുക്കുന്ന ഏജന്റ് എന്ന ചിത്രത്തിൽ മമ്മൂട്ടി വില്ലൻ കഥാപാത്രം അവതരിപ്പിക്കുമെന്നുള്ള അഭ്യൂഹങ്ങളും കേൾക്കുന്നുണ്ട്.