പെണ്ണ്

Writers Blog

ആബിദ അബ്ദുല്‍ഖാദര്‍ തായല്‍വളപ്പ്

പെണ്ണെന്താണ്?
സ്ത്രീധന മൂല്യം കൊണ്ട് അളക്കപ്പെടേണ്ട വസ്തുവോ,?
പൗരുഷം കാട്ടി നടക്കുന്നവര്‍ക്കുള്ള ഉപാധിയോ?
ബാല്യം തുളുമ്പുന്ന മനമുണ്ടവള്‍ക്,
മാതൃത്വം തുളുമ്പുന്ന ഹൃദയമുണ്ടവള്‍ക്ക്,
സഹനവും ക്ഷമയൊത്ത മനസാക്ഷിയുണ്ടവള്‍ക്ക്,
വൈകാരിക കണ്ണുകള്‍ സ്പര്‍ശിക്കാന്‍ വിധിച്ചവള്‍,
പെറ്റുകൂട്ടി മക്കളെ പോറ്റി അടുക്കളക്കുള്‍ ചുവരില്‍ ഒതുങ്ങാന്‍ വിധിച്ചവള്‍,
പെണ്ണായിജനിച്ചത് ഒരു പെണ്ണിന്റ ശാപമോ..,?
സ്ത്രീത്വത്തിന്‍ ചൂടില്‍ വളര്‍ന്നവനാണ് ഓരോ പുരുഷനും,
പെണ്ണിന് തൂക്കുകയര്‍ കൊടുക്കേണ്ടവനല്ല.