അഴീക്കലില്‍ മത്സ്യബന്ധനത്തിന് പോയ ബോട്ടിന് തീപിടിച്ചു

Keralam News

കൊല്ലം : അഴീക്കലില്‍ ബോട്ടിന് തീപിടിച്ചു. മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ ബോട്ടിനാണ് അപകടം സംഭവിച്ചത്. കടലില്‍ നിന്ന് മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് തീപിടുത്തമുണ്ടാവുകയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് പറയുന്നത്.

മറ്റു ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്ന തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെ രക്ഷിച്ചത്.

ശക്തികുളങ്ങര ദളവാപുരം സ്വദേശിയായ അനൂപിന്റെ വേളാങ്കണ്ണി മാതാ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഒന്‍പത് തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും സാരമായ പരുക്കുകളില്ല.

ബോട്ട് പൂര്‍ണമായും കത്തിനശിച്ചു