അതിഥി തൊഴിലാളി കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ചു.

Local News

എടവണ്ണ: വണ്ടൂർ റോഡിൽ കിഴക്കേതലയിലെ
വി.പി. ലോഡ്ജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി സർദാർ റോബിൻ (51) ആണ് മരിച്ചത്.
മകനും മരുമകൾക്കുമൊപ്പം എടവണ്ണ വി.പി കോട്ടേഴ്സ്ൽ വാടകക്ക് താമസിച്ചു വരികയായിരുന്നു. എടവണ്ണ പൊലിസ് സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.