മുഖ്യമന്ത്രിക്കുള്ള സംരക്ഷണം വാഹനത്തിന് മുന്നില്‍ ചാടുന്നവര്‍ക്ക് അപകടം പറ്റാതിരിക്കാന്‍: എം.വി. ഗോവിന്ദന്‍

Keralam Local News

വള്ളിക്കുന്ന് : മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ ചാടുന്ന ആത്മഹത്യാ സ്‌ക്വാഡുകള്‍ക്ക് അപകടം സംഭവിക്കാതിരിക്കാനാണ് മുഖ്യമന്ത്രിക്കുള്ള ഇപ്പോഴത്തെ പൊലീസ് സംരക്ഷണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. അല്ലാതെ മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമല്ല പൊലീസ് വ്യൂഹം. ചാവേറുകളെപ്പോലെ രണ്ടോ മൂന്നോ എണ്ണം അവിടവിടെ നിന്ന് കേറി വന്ന് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടി ആത്മഹത്യാ സ്‌ക്വാഡുകളെപ്പോലെ പ്രവര്‍ത്തിക്കുകയാണ്. ഇതിനിടെ അപകടം സംഭവിക്കാതിരിക്കാന്‍ പൊലീസ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവന്നു മാത്രം- അദ്ദേഹം പറഞ്ഞു.