നവാഗതരെ വരവേറ്റ് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യ സ്‌കൂളില്‍ അഡ്മിഷന്‍ ഫെസ്റ്റ്

Education Local News

മഞ്ചേരി ; പരീക്ഷാച്ചൂടും വേനലവധിക്കാലവും യാത്രയപ്പുകളുമായി കാംപസുകള്‍ സജീവമാകുന്നതിനിടയില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള നവാഗതര്‍ക്ക് ആതിഥ്യമരുളുകയാണ് മഞ്ചേരി ജാമിഅ ഇസ്ലാമിയ്യ.ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച നവാഗതരുടെ പ്രവേശന പരിപാടി അഡ്മിഷന്‍ ഫെസ്റ്റ് എന്ന പേരില്‍ കഴിഞ്ഞ ദിവസം തുടങ്ങി.സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അഡ്മിഷന്‍ ഉദ്ഘാടനം ചെയ്ത തങ്ങള്‍ നവാഗതര്‍ക്ക് പഠനാരംഭം നിര്‍വഹിച്ചു.ആദ്യാക്ഷരം നുകരാനെത്തുന്നവരേ മധുരം നല്‍കിയാണ് വരവേല്‍പ് നല്‍കിയത്.തുടര്‍ദിവസങ്ങളിലായി പ്രവേശന നടപടികള്‍ തുടരും.
മഞ്ചേരി കാരക്കുന്ന് ജാമിഅ നഗറിലെ ട്രന്റ് പ്രീ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലേക്കുള്ള പുതിയ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രന്റ് വിദ്യാഭ്യാസ സമിതിക്ക് കീഴിലുള്ള പ്രീ സ്‌കൂളിലേക്ക് എല്‍.കെ.ജി,യു.കെ.ജി ക്ലാസിലേക്കും ഗവ.അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്ക് ഒന്നു മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുമാണ് പ്രവേശന നടപടികള്‍ ആരംഭിച്ചത്. വിദ്യാര്‍ഥികള്‍ക്ക് സമസ്ത അംഗീകൃത സെക്കന്‍ഡറി മദ്‌റസാ പ്രവേശനവും ലഭിക്കും. പുതിയ അധ്യയനാരംഭത്തോടനുബന്ധിച്ച് രക്ഷാകര്‍തൃ സമ്പര്‍ക്ക ക്യാംപുകളും സംഘടിപ്പിച്ചുവരുന്നുണ്ട്.

ധാര്‍മ്മിക,മനശാസ്ത്ര സംസ്‌കരണ പരിശീലന പരിപാടികള്‍ക്കായി തര്‍ബിയ പ്രകൃതി സൗഹൃദ പഠനാനുഭവങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും പ്രാധാന്യം നല്‍കി ഗ്രീനിമ എന്നീ പദ്ധതികളും ജാമിഅ ഇസ്ലാമിയ്യ കാംപസില്‍ നടക്കുന്നുണ്ട്. സ്ഥാപനത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന്റെ ഭാഗമാവാന്‍ അവസരമുണ്ട്.
ഈയിടെ യു.പി,ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍,ശരീഅത്ത് കോളജ്,ആര്‍ട്‌സ് കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത കൊണോസിമാന്റോ ഭരണഘടനാ വിജ്ഞാനോത്സവ്, മലപ്പുറം പ്രസ്‌ക്ലബ്ബുമായി ചേര്‍ന്ന് ആര്‍ട്‌സ് കോളേജ് നടത്തിയ ഐഡം ജേണലിസം വര്‍ക്ക് ഷോപ്പ് തുടങ്ങിയ പരിപാടികളും ഈയിടെ ശ്രദ്ധേയമായിരുന്നു.

അഡ്മിഷന്‍ ഫെസ്റ്റില്‍ മാനേജര്‍ ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി,സെക്രട്ടറി റഹീം ഫൈസി കാരക്കുന്ന്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.നൗഫല്‍ സ്വാദിഖ്, പി.ആര്‍.ഒ ഇസ്മാഈല്‍ അരിമ്പ്ര,മദ്‌റസാ സദര്‍ മുഅല്ലിം അബ്ദുസമദ് മുസ്ലിയാര്‍ വെട്ടിക്കാട്ടിരി, ഉസ്മാന്‍ ഫൈസി കാരക്കുന്ന്,ഹൈദര്‍ ആനക്കോട്ടുപുറം,സൈനുദ്ദീന്‍ യമാനി തുടങ്ങിയവര്‍ പങ്കെടുത്തു.