യുവ ഡോക്ടറുടെ മരണത്തിലും കാണിക്കുന്ന ക്രൂരത..കസിന്‍ പറയുന്നു..

Keralam Local News

കോഴിക്കോട്: കൂട്ടുകാരിയുടെ കോഴിക്കോട്ടെ സ്വകാര്യ ഫ്‌ളാറ്റില്‍വെച്ചാണ് 25കാരിയായ ഡോക്ടര്‍ തന്‍സീറ മരണപ്പെട്ടത്. എന്നാല്‍ ഈ മരണ വാര്‍ത്തയും മാധ്യമങ്ങള്‍ ആഘോഷിക്കുകയാണെന്നും തെറ്റിദ്ധാരണ പരത്തുന്ന രീതിയിലാണു ചാനലുകളും മറ്റു മാധ്യമങ്ങളും ചെയ്തതെന്നു കാണിച്ചു രംഗത്തുവന്നിരിക്കുകയാണ് കസിനായ മറ്റൊരു യുവതി. സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ മരിച്ചുവെന്ന് കാണിച്ചാണു മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പെണ്‍സൃഹൃത്തിന്റെ ഫ്‌ളാറ്റിലാണെന്ന കാര്യം മറച്ചുവെച്ചുവെന്നും ഇത് പല രീതിയില്‍ ആളുകള്‍ക്കിടയില്‍ സംസാരങ്ങള്‍ക്കു വഴിവെക്കാന്‍ കാരണമായതായും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേ സമയം ഇവര്‍ക്കു അപസ്മാരത്തിന്റെ അസുഖമുള്ളതായി വാര്‍ത്തകളില്‍ തന്നെ പറയുന്നുണ്ടെങ്കിലും മരണകാരണമായി ഇങ്ങിനെയൊന്നും പറയുന്നുമില്ല.
”താന്‍സിയ മരിച്ചു എന്ന് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. അനിയത്തിയാണ്, ഉപ്പാന്റെ പെങ്ങളുടെ മോള്‍.കൂട്ടുകാരിയുടെ വീട്ടില്‍ ഇന്നലെരാത്രി ഉറങ്ങാന്‍ കിടന്നവള്‍ രാവിലെ എഴുന്നേറ്റില്ല. ഇങ്ങിനെയണ് മരണപ്പെട്ടതെന്നു ചൂണ്ടിക്കാട്ടി അനീഷ ബഷിറാണിപ്പോള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്തുവന്നിട്ടുള്ളത്.
മരണത്തിനേക്കാള്‍ സഹിക്കാന്‍ പറ്റാത്തത് ടി.വി. ചാനലുകളിലും,ഓണ്‍ലൈന്‍ മീഡിയകളിലും ‘യുവ ഡോക്ടര്‍ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍’ എന്ന തലക്കെട്ടില്‍ അവളുടെ ഫോട്ടോ ചേര്‍ത്ത് പടച്ചുവിട്ട വാര്‍ത്തകളാണ്. ഈയൊരു സമയത്ത് അതിന്റെ സത്യാവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കേണ്ടത് വല്ലാത്തൊരു ഗതികേടാണ്,മറുപടി പറഞ്ഞു മടുത്തു, പല ഗ്രൂപ്പിലുമായി ന്യൂസ് ബൈറ്റും , സ്‌ക്രീന്‍ ഷോര്‍ട്ടും കൊണ്ട് ഫോണ്‍ നിറഞ്ഞു, അതിന്റയൊക്കെ കമെന്റുകള്‍ അതിലും കേമമാണ്.
ഈ വാര്‍ത്ത ന്യൂസ് റൂമിലിരുന്ന് വായിച്ച എന്റെ ക്ലാസ്സ് മേറ്റ് അടക്കമുള്ള മാധ്യമപ്രവര്‍ത്തര്‍ത്തകരോടാണ്, നിങ്ങള്‍ക്കൊന്നും ഒട്ടും മനുഷ്യത്വമില്ലേ. ഇത്രയും തരം താഴാന്‍ എങ്ങനെ സാധിക്കുന്നു.
കൊറേ മനുഷ്യര്‍ ജീവിതംകൊണ്ട് ഉണ്ടാക്കിയെടുത്ത ആത്മാഭിമാനം ഒറ്റ ന്യൂസ് ന്റെ റേറ്റിംഗ് നു വേണ്ടി ഇല്ലാതാക്കികൊടുത്തിട്ട് എന്ത് നേടുന്നു,
മാന്യതയുള്ള വല്ല തൊഴിലും എടുത്ത് ജീവിച്ചുകൂടെ എന്നാണ് അനീഷ ബഷീര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയാണ് (25) മരിച്ചത്. അപസ്മാരവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വിദ്യാര്‍ത്ഥിനിയെന്ന് പോലീസ് പറയുന്നു.കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥിനിയായിരുന്നു തന്‍സിയ. ബുധനാഴ്ച രാവിലെ കോഴിക്കോട് പാലാഴിയിലുള്ള ഫ്‌ളാറ്റിലാണ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്‍സിയ വിവാഹിതയാണ്. ഫരീദ് താമരശേരിയാണ് ഭര്‍ത്താവ്. പള്ളിയാല്‍ ഷൗക്കത്തിന്റെയും ആമിനയുടെയും മകളാണ്.