വർധിച്ചു വരുന്ന കൊറോണ വകഭേദങ്ങൾക്കെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

Health India News

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വകഭേദങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഡെൽറ്റയേക്കാൾ അപകടകാരിയാണ് ലാംബ്ഡ. ഇതിനെതിരെ ജാഗ്രത വേണമെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. വളരെ വേഗത്തിലാണ് ലാംബ്ഡ വകഭേദം പടർന്നു പിടിക്കുന്നത്.

ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം എംബിബിഎസ്‌ കഴിഞ്ഞ വിദ്യാർത്ഥികൾക്ക് നിർബന്ധമാക്കിക്കൊണ്ടുള്ള മാർഗ്ഗരേഖ മെഡിക്കൽ കമ്മീഷൻ പുറത്തുവിട്ടിരുന്നു. കോവിഡ് വകഭേദങ്ങളായ ഡെൽറ്റ, ഡെൽറ്റ പ്ലസ്, കാപ്പ, ആൽഫ തുടങ്ങിയവയ്‌ക്കെതിരെയാണ് ജാഗ്രതാ നിർദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യ മന്ത്രാലയം. കോവിഡിന്റെ പുതിയ വകഭേദം 174 ജില്ലകളിൽ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശിൽ പരിശോധന നടത്തിയ സാമ്പിളുകളിൽ 80 ശതമാനത്തിലും ഡെൽറ്റ വകഭേദവും ത്രിപുരയിൽ നടത്തിയ 151 സാമ്പിളുകളിൽ 138 എണ്ണത്തിലും ഡെൽറ്റ പ്ലസ് വകഭേദവും സ്ഥിരീകരിച്ചു.

രാജ്യത്തെ പല സംസ്ഥാനങ്ങളിലും കാപ്പ, ആൽഫ വകഭേദങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇത് വരെയും വകഭേദങ്ങളിൽ അപകടകാരിയായ ലാംബ്ഡ ഇന്ത്യയിൽ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാൽ കൂടി അതിനെതിരെയും ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.