30 സെക്കന്റില്‍ 74 ഡയമണ്ട് പുഷപ്പ്: ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഷഹല്‍ മിറാജ്

Breaking Keralam News

മുപ്പത് സെക്കന്റില്‍ 74 ഡയമണ്ട് പുഷ് അപ് എടുത്ത് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ മഞ്ചേരി കുട്ടശ്ശേരി സ്വദേശി. കൊല്ലായിക്കോട് അബ്ദുല്‍ ഹമീദ് ഹാജി- റുഖിയ ദമ്പതികളുടെ മകനായ ഷഹല്‍ മിറാജാണ്(20) ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

നിലവിലെ റെക്കോര്‍ഡായ 30 സെക്കന്‍ഡില്‍ 64 പുഷ് അപ് എന്ന തമിഴ് നാട് സ്വദേശിയുടെ റെക്കോര്‍ഡ് മറികടന്നാണ് ഷഹല്‍ മിറാജ് ഈ നേട്ടം കൈവരിച്ചത്. ലോക്ഡൗണ്‍ സമയത്തെ മടുപ്പ് ഒഴുവാക്കാനും വ്യായാമത്തിനും വേണ്ടിയാണ് ഡയമണ്ട് പുഷപ്പ് ചെയ്യാന്‍ ആരംഭിച്ചത്.

കോട്ടയം ബസേലിയസ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷഹല്‍ മിറാജ്. ഷഹനാസ്, സാഹിര്‍ നിഷാദ്, മുഹമ്മദ് ജൈഷല്‍, സഫിനാസ്, സഫ്വാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.