കരിപ്പൂരിൽ വൻ സ്വർണവേട്ട.

Breaking Crime Keralam Local News

കരിപ്പൂർ : ഇന്നു രാവിലെ കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം 1.1 കോടി രൂപ വില മതിക്കുന്ന 2 കിലോഗ്രാമോളം സ്വർണം രണ്ടു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽനിന്നും നിന്നും വന്ന കോഴിക്കോട് താമരശ്ശേരി സ്വദേശിനിയായ പുത്തൻപീടിക നസീറായിൽനിന്നും (44) നിന്നും 1060 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകൾ തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കൊണ്ടുവന്നത് കസ്റ്റoസ്‍ ഉദ്യോഗസ്ഥർ സംശയത്തേതുടർന്നു നടത്തിയ വിശദ ദേഹപരിശോധനയിൽ പിടികൂടി. കൂടാതെ ജിദ്ദയിൽ നിന്നും ബഹ്‌റൈൻ വഴി ഗൾഫ് എയർ വിമാനത്തിൽ വന്ന മലപ്പുറം ഇരുമ്പിലിയം സ്വദേശിയായ വാഴയിൽ ഫഹദിൽ (39)നിന്നും 1112 ഗ്രാം സ്വർണ മിശ്രിതം അടങ്ങിയ 4 ക്യാപ്സുലുകളാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ രണ്ടു കേസിലും സ്വർണ്ണമിശ്രിതം വേർതിരിച്ചെടുത്ത ശേഷം ഫഹദിന്റെയും നസീറയുടെയും അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്