പുതുവർഷ ആഘോഷ നിയന്ത്രണം; നടപടികൾ കടുപ്പിച്ച് പൊലീസ്

Keralam News

കോഴിക്കോട്: പുതുവർഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും തൃശൂരും പൊലീസ് നടപടികൾ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതൽ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടില്ലെന്നും ബീച്ച് ഭാഗത്തേക്കുളള പാതകൾ വൈകീട്ടോടെ അടയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. തൃശ്ശൂരിൽ ഉച്ചയ്ക്ക് ശേഷം വാഹന പരിശോധന കർശനമാക്കും. രാത്രി 10 മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ലെന്നും ആൾക്കൂട്ടം കൂടുന്നത് അനുവദിക്കില്ലെന്നും പോലീസ് വ്യക്തമാക്കി.

ബാറുകളുടെ പ്രവർത്തി സമയം രാവിലെ 11 മുതൽ രാത്രി 9 വരെ മാത്രമായിരിക്കും. മാളുകളിലും ഹോട്ടലുകളിലും അൻപത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു. അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കൽ തുടങ്ങിയവക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.