ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

India Keralam News

ഗോവ : ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ (24) എന്നിവരാണ് വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിൽ മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കൂടെയുണ്ടായിന്ന അഖിൽ, വിനോദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.

ഗോവയിൽ ജോലി ചെയ്യുന്ന നിതിനെ കാണാനാണ് സുഹൃത്തുക്കൾ ട്രെയിനിൽ ഗോവയിലെത്തിയത്. വാടകയ്ക്ക് കാറെടുത്ത് ഗോവയിൽ കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.