എടരിക്കോട് ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്ക്.

Breaking Keralam News

മലപ്പുറം : എടരിക്കോട് ഓട്ടോയും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് ഏഴ് വയസ്സുകാരന്‍ മരണപ്പെട്ടു. സയിദ് മുഹമദ് ഷംവീന്‍ ആണ് അപകടത്തില്‍ മരണപ്പെട്ടത്. നാട്ടുകാര്‍ കോട്ടക്കലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ ഷംവീനും മാതാപിതാക്കളും സഹോദരനും സഞ്ചരിച്ച പ്രൈവറ്റ് ഓട്ടോയില്‍ എതിരെ വന്ന പിക്കപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഓട്ടോറിക്ഷ തകര്‍ന്നു. പിതാവ് കാടാമ്പുഴ സ്വദേശി വലിയ പീടിയേക്കല്‍ സയ്യിദ് സലാഹുദ്ദീന്‍ തങ്ങള്‍, ഭാര്യ സയ്യിദ ബീവി, മകന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത 66 ല്‍ എടരിക്കോട് പാലത്തിന് സമീപത്തായിരുന്നു അപകടം .അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. മൃതദേഹം കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍. കോട്ടക്കല്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.