ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ; ദക്ഷിണാഫ്രിക്കക്കെതിരെ
ടെസ്റ്റ് പരമ്പരയിൽ വൈസ് ക്യാപ്റ്റൻ ലോകേഷ് രാഹുൽ

India International News Sports

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ലോകേഷ് രാഹുൽ വൈസ് ക്യാപ്റ്റൻ. പരുക്കേറ്റ രോഹിത് ശർമ്മ പുറത്തായതിൻ്റെ അടിസ്ഥാനത്തിലാണ് ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനം ഏല്പിച്ചിരിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടുന്ന പരമ്പരയാണ് ഇത്.

ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ്മ കളിക്കില്ല. പകരം ഗുജറാത്ത് താരം പ്രിയങ്ക് പഞ്ചൽ ടീമിൽ ഇറങ്ങി കളിക്കും . ന്യൂസീലൻഡിനെതിരായ കളിയിൽ വിശ്രമം അനുവദിച്ചിരുന്ന ഋഷഭ് പന്ത്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഷർദുൽ താക്കൂർ, ലോകേഷ് രാഹുൽ എന്നിവർ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട് . രവീന്ദ്ര ജഡേജ, ശുഭ്മൻ ഗിൽ, അക്സർ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ പരുക്കേറ്റ് പുറത്തായി. . ന്യൂസീലൻഡിനെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഹനുമ വിഹാരി ടീമിൽ തിരികെയെത്തി. പരമ്പരയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ ശ്രേയാസ് അയ്യർ ടീമിൽ സ്ഥാനം നിലനിർത്തി. നവദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചഹാർ, അർസാൻ നഗ്‌വസ്‌വല്ല എന്നിവരാണ് സ്റ്റാൻഡ് ബൈ താരങ്ങൾ.