നായ കുറുകെ ചാടി ;ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു.

News

മലപ്പുറം : നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മീനാർക്കുഴി മുല്ലപ്പള്ളി താഴത്തേതിൽ അബ്ദുപ്പയുടെ മകൻ മുഹമ്മദ് ഫായിസാണ് മരിച്ചത് .
കഴിഞ്ഞാഴ്ച ബൈക്കിൽ യാത്രചെയ്യുമ്പോൾ മലപ്പുറത്ത് വെച്ച് നായ കുറുകെ ചാടിയതിനെ തുടർന്ന് അപകടത്തിൽ പെടുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത് .
യൂണിറ്റ് എസ്.വൈ.എസ് പ്രവർത്തകനായിരുന്നു.