പക്ഷിപ്പനി: ആലപ്പുഴയിൽ ഇന്നും താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

Health Keralam News

ആലപ്പുഴ : പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി കരുവാറ്റ പഞ്ചായത്തുകളിൽ താറാവുകളെ ഇന്നും കൂട്ടത്തോടെ കൊന്നൊടുക്കും. ജില്ലയിലെ പല മേഖലകളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. അതുകൊണ്ട് തന്നെ കൂടുതൽ ഇടങ്ങളിൽ രോഗബാധ സ്ഥിരീകരിക്കാനുള്ള സാധ്യതയുമുണ്ട്.

നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ 2050 താറാവുകളെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നശിപ്പിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൻറെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് കൊന്നൊടുക്കുന്നത്.

മുപ്പതിനായിരത്തോളം താറാവുകളെ കൊന്നൊടുക്കേണ്ടി വരുമെന്നാണ് പ്രാഥമിക കണക്ക്.