ഡെല്‍റ്റ പ്ലസ് വകഭേതം ബാധിച്ചുള്ള ആദ്യ മരണം മഹാരാഷ്ട്രയില്‍

India News

രാജ്യത്ത് കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേതം ബാധിച്ചുള്ള ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലണ് മരണം റിപ്പോട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറവാണെങ്കിലും പൂര്‍ണമായി അണ്‍ലോക്ക് ഉണ്ടാകില്ല.

കൊങ്കണ്‍ മേഖലയിലെ രത്നഗിരി സിവില്‍ ആശുപത്രിയിലാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് സ്ത്രീ മരിച്ചത്. ഇതുവരെ രാജ്യത്ത് 48 പേരിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങളോടെ ജിമ്മുകള്‍, റെസ്റ്ററന്റുകള്‍, സലൂണ്‍ തുടങ്ങിയവയില്‍ 50 ശതമാനം ആളുകളെ പ്രവേശിപ്പാനുള്ള അനുമതിയുണ്ട്. പ്രവര്‍ത്തന സമയം വൈകിട്ട് നാലു മണിവരെ ആയിരിക്കും. വിവാഹ ചടങ്ങില്‍ 50 പേര്‍ക്ക വരെയും സംസ്‌കാര ചടങ്ങില്‍ 20 പേര്‍ക്ക് വരെയും പങ്കെടുക്കാം. സ്വകാര്യ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.