മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്

Crime Keralam News

ആലുവ : മലിനീകരണ നിയന്ത്രണ ബോര്‍ഡ് എഞ്ചിനീയർ എ.എം.ഹാരിസിൻ്റെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ കണ്ടെടുത്തത് ലക്ഷങ്ങൾ. പ്രഷര്‍ കുക്കറിലും അരിക്കലത്തിലും കിച്ചന്‍ കാബിനറ്റിലും സൂക്ഷിച്ച നിലയിൽ 17 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്.

കോട്ടയത്തെ വ്യവസായില്‍ നിന്ന് 25,000 രൂപ വാങ്ങിയതിന് ഇന്നലെ പിടിയിലായ ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ രാത്രി 12 മണി വരെ പരിശോധന നീണ്ടു. 80 ലക്ഷം രൂപ മൂല്യമുള്ള ഫ്ലാറ്റില്‍ രണ്ടുലക്ഷത്തിന്റെ ടെലിവിഷനും, ഒന്നരലക്ഷത്തിന്റെ മ്യൂസിക് സിസ്റ്റവും കണ്ടെത്തി.

18 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുള്ള എ.എം ഹാരിസ് പത്തിലേറെ വിദേശരാജ്യങ്ങള്‍ സന്ദർശിച്ചതിന്റെ രേഖ ലഭിച്ചെന്നും വിജിലൻസ് അറിയിച്ചു.