പറവകള്‍ക്കൊരു തണ്ണീര്‍കുടംഎസ്.വൈ.എസ് മലപ്പുറം സോണ്‍ തല ഉദ്ഘാടനം നടത്തി.

Local News

മലപ്പുറം: വേനല്‍ കഠിനമായ സാഹചര്യത്തില്‍ പറവകള്‍ക്ക് ദാഹജലമൊരുക്കാന്‍ എസ്.വൈ.എസിന് കീഴില്‍ സംഘടിപ്പിക്കുന്ന തണ്ണീര്‍കുടം പദ്ധതിയുടെ മലപ്പുറം സോണ്‍ തല ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം. ദുല്‍ഫുഖാര്‍ അലി സഖാഫി നിര്‍വ്വഹിച്ചു. എസ്.വൈ.എസ് മലപ്പുറം സോണ്‍ സാമൂഹികം പ്രസിഡന്റ് അന്‍വര്‍ അഹ്‌സനി പഴമള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. സോണ്‍ ഫിനാന്‍സ് സെക്രട്ടറി ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍, എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അംഗം ഇര്‍ഫാന്‍ സഖാഫി മേല്‍മുറി, അബൂബക്കര്‍ സഖാഫി പൈത്തിനിപ്പറമ്പ് സംബന്ധിച്ചു.
സോണിലെ 73 യൂണിറ്റുകളില്‍ 1500 തണ്ണീര്‍കുടങ്ങള്‍ സ്ഥാപിക്കും. ജലം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളംബരം ചെയ്ത് യൂണിറ്റ് കേന്ദ്രങ്ങളില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കും. യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ദാഹമകറ്റുന്നതിന് വ്യാഴാഴ്ച രാവിലെ 9 മുതല്‍ മലപ്പുറം താലൂക്ക് ഹോസ്പിറ്റലിന് മുന്നില്‍ തണ്ണീര്‍ പന്തലൊരുക്കും. എസ്.വൈ.എസ് ജില്ലാ സെക്രട്ടറി പി.പി മുജീബ് റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.