മരം മുറിക്കുന്നതിനിടയില്‍ മുറിഞ്ഞുവീണ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങി യുവാവ്

Local News

മലപ്പുറം : മമ്പാട് മരം മുറിക്കുന്നതിനിടയില്‍ മുറിഞ്ഞുവീണ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങി യുവാവ്. സേലം സ്വദേശിയായ 45കാരനായ പ്രഭുവാണു മരം മുറിക്കുന്നതിനിടെ മരത്തിന് മുകളിലെ മരക്കൊമ്പുകള്‍ക്കിടയില്‍ കുടുങ്ങിയത്. അവസാനം ഫയര്‍ഫോഴ്‌സും ഇ.ആര്‍.എഫ്എയും നാട്ടുകാരും എത്തിയാണു രക്ഷകരായത്. കയറില്‍ വലകെട്ടിയാണു അവസാനം താഴേ ഇറക്കിയത്. മമ്പാട് മേപ്പാടം ഇളംമ്പുഴയിലാണു സംഭവം.ഫയര്‍ ഫോഴ്‌സ് , ഇ.ആര്‍.എഫ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് സേഫ്റ്റി നെറ്റിന്റെ സഹായത്തോടെ താഴെ ഇറക്കി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയി. കാര്യമായ പരുക്കൊന്നുമില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.