പുതിയ വനിതാകമ്മീഷനെ കണ്ടത്താൻ സി.പി.എമ്മിൽ ചർച്ച; കെ.കെ ശൈലജക്ക് മുൻ‌തൂക്കം

Breaking News

എം.സി ജോസഫൈൻ വനിതാകമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ പുതിയ ആളെ കണ്ടത്താനുള്ള ചർച്ചയാണ് സി.പി.എം സംസ്ഥാന സെക്രെട്ടറിയേറ്റിൽ. കേന്ദ്ര കമ്മറ്റിയംഗം പി.കെശ്രീമതി മുതൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറും മുൻ മന്ത്രി മെയ്സികുട്ടിയമ്മയുടെയും പേരുകൾക്കാണ് മുൻ‌തൂക്കം.


കടുത്ത എതിർപ്പിനെ തുടർന്ന് ഇന്നലെയാണ് എം.സി ജോസഫൈൻ വനിതാകമ്മീഷൻ അധ്യക്ഷസ്ഥാനം രാജിവെച്ചത്.അതെ സമയം സജീവരാഷ്ട്രീയത്തിൽ ഇല്ലാത്ത സ്ത്രീപക്ഷ പ്രശ്നങ്ങളിൽ ഇടപെടുന്ന നിയമപരിജ്ഞാനമുള്ളവരായ സ്ത്രീകളെ അധ്യക്ഷയാക്കുകയാണ് നല്ലതെന്ന ആശയവും ചർച്ചയിൽ പരിഗണിക്കുന്നുണ്ട്.


കഴിഞ്ഞ ദിവസം നടന്ന ഒരു ചാനൽ ചർച്ചയിൽ എറണാംകുളത്തുനിന്നും വിളിച്ച യുവതിയോട് മോശമായി പെരുമാറിയതാണ് ജോസഫൈൻ രാജിവെക്കാൻ കാരണം.ഭർതൃവീട്ടിൽ നിന്നും നേരിട്ടുള്ള പീഡനത്തെ കുറിച്ച പരാതിപറയാൻ വിളിച്ച യുവതിയോട് എവിടെയെങ്കിലും പരാതിപ്പെട്ടിരുന്നോ ചോദിച്ചപ്പോൾ ഇല്ലെന്ന മറുപടിക്ക് എന്നാൽ പിന്നെ അനുഭവിച്ചോ എന്ന പരിഹാസമായിരുന്നു ജോസഫൈന് പറഞ്ഞത്.ഇതിനെതിരെ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു.