മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമത്തിൽ പങ്കുവെയ്ക്കരുതെന്ന് വിദഗ്ധർ

Crime Keralam News

വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നെന്ന് കാണിച്ചു മാര്‍ക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന് സൈബര്‍ വിദഗ്ധർ. എസ്‌എസ്‌എല്‍സി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് നിരവധി പേർ ഇത്തരത്തിൽ പങ്കുവെയ്ക്കുന്ന സാഹചര്യത്തിലാണ് വിദഗ്‌ധർ ഈ കാര്യം അറിയിച്ചത്.

മാർക്ക് ലിസ്റ്റിലുള്ള മാർക്കിനോടൊപ്പം ഒരാളുടെ വ്യക്തിഗത വിവരങ്ങൾ കൂടിയാണ് പങ്കുവെയ്ക്കുന്നതെന്നും ഇത് മറ്റുള്ളവർ ദുരുപയോഗം ചെയ്യാൻ സാധ്യതയേറെയാണെന്നും വിദഗ്ധർ ചൂണ്ടികാണിച്ചു.
പരമാവധി സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്നും ഇവർ നിർധശിക്കുന്നുണ്ട്.

എസ്‌എസ്‌എല്‍സി ഫലത്തിനു ശേഷം വിജയം നേടിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും വ്യക്തി വിവരങ്ങളും ഉൾപ്പെടുയുള്ള മാര്‍ക്ക് ലിസ്റ്റ്, അവയെല്ലാം മറയ്ക്കുക കൂടെ ചെയ്യാതെയാണ് പലരും പങ്കുവച്ചത്. ഇത് പ്ലസ് ടു അടക്കമുള്ള മറ്റു പരീക്ഷ മാർക്ക് ലിസ്റ്റുകൾക്കും ബാധകമാണ്.