മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്കാരം രമേഷ് പിഷാരടിക്ക്…

Breaking Keralam News

മലപ്പുറം : അന്തരിച്ച കോൺഗ്രസ്സ് നേതാവും,മുൻ മലപ്പുറം ഡിസിസി പ്രസിഡൻ്റുമായിരുന്ന വി.വി പ്രകാശിൻ്റെ
ഓർമ്മക്കായി ചർക്ക ഏർപ്പെടുത്തിയ സദ്ഭാവനാ പുരസ്കാരം ഈ വർഷം പ്രശസ്ത സിനിമാ താരവും എഴുത്തുകാരനുമായ രമേഷ് പിഷാരടിക്ക് നൽകുമെന്ന് ചർക്ക ചെയർമാൻ റിയാസ് മുക്കോളി അറിയിച്ചു…

ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഈ വർഷം മുതൽ ഇരുപത്തിഅയ്യായിരം രൂപയും പുരസ്കാരത്തോടൊപ്പം നൽകുന്നുണ്ട് എന്ന് ചർക്ക ഭാരവാഹികൾ അറിയിച്ചു…

ചർക്ക സംഘടിപ്പിക്കുന്ന മൂന്നാമത് വി.വി പ്രകാശ് അനുസ്മരണ യോഗത്തിൽ വെച്ച് പുരസ്കാരം കൈമാറും…
ആദ്യ പുരസ്കാരം നജീബ് കാന്തപുരം എം എൽ എ ക്കും, രണ്ടാമത് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മേനോനുമാണ് നൽകിയത്.

റിയാസ് മുക്കോളി