തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കടത്തിയ 4 കിലോ കഞ്ചാവ്‌ പിടികൂടി

Crime Keralam News

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്‌കൂട്ടറില്‍ കടത്തിയ 4 കിലോ കഞ്ചാവ്‌ പിടികൂടി. കഞ്ചാവ് കടത്താൻ ശ്രമിച്ച വള്ളക്കടവ്‌ സ്വദേശികളായ ബൈജു(31), അഭിലാഷ്‌(31) എന്നിവരെ തിരുവനന്തപുരം എക്‌സൈസ്‌കസ്റ്റഡിയിലെടുത്തു.

ക്രിസ്‌മസ്‌-ന്യൂ ഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ച്‌ എക്‌സൈസ്‌ വകുപ്പ്‌ നടത്തുന്ന സ്‌പെഷ്യല്‍ ഡ്രൈവിനിടെയാണ് കഞ്ചാവ് കണ്ടെത്തിയത്.

അയല്‍ സംസ്ഥാനത്തുനിന്നും വ്യാപകമായി കഞ്ചാവ്‌ കടത്തിക്കൊണ്ടുവന്ന്‌ തിരുവനന്തപുരം നഗരത്തിലും പരിസരപ്രദേശങ്ങളിലും ചില്ലറ വില്‍പ്പന നടത്തുന്നവരാണ്‌ പിടിയിലായവർ.