സംസ്ഥാനത്ത് 29682 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു

News

സംസ്ഥാനത്ത് 29682 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 169237 പരിശോധനകള്‍ നടന്നു. 250065 പേരാണ് ചികിത്സയിലുള്ളത്. 142 മരണങ്ങളുണ്ടായി. ബി ദ വാര്യര്‍ ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബി ദ വാര്യര്‍ ക്യാമ്പയിന്റെ അടിസ്ഥാന സന്ദേശം മനുക്കെല്ലാവര്‍ക്കും കോവിഡ് പ്രതിരോധ പോരാളികളാവാം എന്നതാണ്. സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. അതിനായി എല്ലാവരും സ്വയം ഇതിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഉദ്ദേശിക്കുന്നത്. അതിനാവശ്യമായ ബോധവല്‍ക്കരണത്തിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിനു ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ടതു പോലെയുള്ള വര്‍ധനവ് ഉണ്ടായിട്ടില്ല. ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ട കൊവിഡ് രോഗികളുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുതല്‍ ഉയരാതെ 30000ത്തിനും 33000ത്തിനും ഇടയില്‍ തന്നെ നില്‍ക്കുകയാണ്. ആഗസ്റ്റ് 14 മുതല്‍ സെപ്തംബര്‍ 3 വരെയുള്ള കഴിഞ്ഞ 3 ആഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റ് ആയവരുടെ ശതമാനം കുറയുകയാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.