അമേരിക്ക സന്ദർശനത്തിനൊരുങ്ങി നരേന്ദ്ര മോദി; ബൈഡനുമായി ആദ്യ കൂടിക്കാഴ്ച നടത്തും

India International News

ഈ മാസം ഇരുപത്തി രണ്ടാം തീയ്യതി മുതൽ ഇരുപത്തിയേഴു തീയ്യതി വരെയുള്ള ദിവസങ്ങളിൽ അമേരിക്ക സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ നടത്തും. സന്ദർശനത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി ചർച്ച നടത്തും. ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയാകുമിത്.

താലിബാനോടുള്ള ഇന്ത്യയുടെ സമീപനം ഇതുവരെ വ്യക്തമാക്കാതെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദർശനത്തിൽ പ്രാധാന്യമേറുന്നുണ്ട്. താലിബാനോടുള്ള ഇന്ത്യയുടെ സമീപനം തീരുമാനിക്കാനുള്ള ചർച്ചകൾ നടത്തുന്നുണ്ടെങ്കിലും ഇതെല്ലം അനൗദ്യോഗികമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.