ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

India News

അഹമ്മദാബാദ്: ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഗുജറാത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇരുപത്തി നാല് അംഗങ്ങളുള്ള മന്ത്രിസഭയിൽ ഒരു മന്ത്രി പോലും വിജയ് രൂപാണിയുടെ മന്ത്രിസഭയിൽ നിന്നില്ല.

പുതിയ മന്ത്രിസഭയിൽ പത്ത് ക്യാബിനെറ്റ് മന്ത്രിമാരും ഒൻപത് സഹമന്ത്രിമാരുമാണുള്ളത്. അഞ്ച് സ്വതന്ത്രചുമതലയുള്ളവരും മന്ത്രിസഭയുടെ ഭാഗമാണ്.പാർട്ടിയുടെ മുതിർന്ന നേതാക്കളെ ഉൾപ്പെടുത്താതെ ഉണ്ടാക്കിയ പുതിയ മന്ത്രിസഭയ്‌ക്കെതിരെ കടുത്ത പ്രതിഷേധങ്ങളാണ് ഉയരുന്നത്. മുൻപുണ്ടായിരുന്ന മന്ത്രിസഭയിലുണ്ടായിരുന്ന മൂന്നു ആളുകൾ ഒഴികെയുള്ള എല്ലാ അംഗങ്ങളും പുതുമുഖങ്ങളാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ആദ്യത്തെ മന്ത്രിസഭ യോഗം ഇന്ന് വൈകീട്ട് ചേരും.അടുത്ത വർഷം ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഒരു വർഷം മാത്രമാവും പുതിയ മന്ത്രിസഭയുടെ കാലാവധി.