അപകടത്തില്‍ പരുക്കേറ്റഓട്ടോ യാത്രികന്‍ മരിച്ചു

Breaking Local News

മഞ്ചേരി: അപകടത്തില്‍ പരുക്കേറ്റ
ഓട്ടോ യാത്രികന്‍ മരിച്ചു. ഓട്ടോയില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. മഞ്ചേരി തടപ്പറമ്പ് സ്വദേശി അമയംക്കോട് താമസിക്കുന്ന പരേതനായ നാണത്ത് കുഞ്ഞിമുഹമ്മദിന്റെ മകന്‍ സുലൈമാനാണ് (55) മരിച്ചത്. ഇക്കഴിഞ്ഞ 14ന് രാത്രി 9.30ന് അരീക്കോട് തേക്കിന്‍ചുവടിലാണ് അപകടം ഉണ്ടായത്. മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് കഴിഞ്ഞ് ഓട്ടോയില്‍ മടങ്ങുകയായിരുന്നു സുലൈമാനും ഭാര്യ മൈമൂനയും. ഈ സമയം മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാന്‍ ഇവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ സുലൈമാനെ ആദ്യം അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ ഇന്നലെയാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ ഭാര്യ മൈമുനയും ഓട്ടോ ഡ്രൈവര്‍ നെല്ലിക്കുത്ത് സ്വദേശി അഷ്റഫും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മാതാവ്: ഖദീജ. മക്കള്‍: റഫീഖ്, ഫൈസല്‍, ഷഫീഖ്, റസിയ, ഫസീല, ത്വാഹിറ, സുമയ്യ, ഫാത്തിമ തസ്നി. മരുമക്കള്‍: റഷീദ് (എളങ്കൂര്‍), ഹസ്സന്‍ക്കുട്ടി (വെള്ളില), സൈതലവി (പന്തല്ലൂര്‍), റിയാസ് (വെള്ളില), ഉനൈസ് (ചെറുകുളം), റിഷാന. സഹോദരങ്ങള്‍: സെയ്ദ്, ആമിന, മറിയുമ്മ, പരേതനായ അബ്ദുല്‍ അസീസ്.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി