ശബരിമല തീർത്ഥാടകയായ എട്ടുവയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്​റ്റില്‍

Crime Keralam News

എ​രു​മേ​ലി: ശബരിമല തീർത്ഥാടകയായ എട്ടുവയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്​റ്റില്‍. മ​ധു​ര രാ​ജ്നാ​ഥ് സ്വ​ദേ​ശി ജ​യ​പാ​ല​നാ​ണ് (31) പോക്സോ കേസിൽ പോലീസിന്റെ പിടിയിലായത്. എ​രു​മേ​ലി കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്തെ താ​ല്‍​ക്കാ​ലി​ക ഹോ​ട്ട​ലി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ എ​ത്തി​യ അ​യ്യ​പ്പ​ഭ​ക്ത​ര്‍ ഭ​ക്ഷ​ണം ക​ഴി​ച്ച്‌ കൈ ​ക​ഴു​കു​ന്ന​തി​നി​ടെ പ്രതി ബാലികയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

വി​വി​ധ ഹി​ന്ദു​ സം​ഘ​ട​ന​ക​ള്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ ഹോ​ട്ട​ല്‍ അടപ്പിച്ചിട്ടുണ്ട്.