അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോൺ മോഷ്ടിക്കുന്ന യുവാവ് പിടിയിൽ

Local News

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിലും ഫ്ലാറ്റിലും മരുന്നു കച്ചവടം ആണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞു സന്ദർശനം നടത്തുകയും തൊഴിലാളികളുടെ കണ്ണുവെട്ടിച്ച് മൊബൈൽ ഫോണുകൾ മോഷണം നടത്തി തിരിച്ചു പോരുകയും ചെയ്യുന്ന യുവാവിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ അമരമ്പലം സ്വദേശി പനങ്ങാടൻ അബ്ദുൽ റഷീദ് (39) ആണ് പിടിയിലായത്. ഇയാൾക്ക് തൃശ്ശൂർ മലപ്പുറം പാലക്കാട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ആയി 20ലേറെ മോഷണ കേസുകളും വഞ്ചന കേസുകളും കവർച്ച കേസുകളും നിലവിലുണ്ട് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും അതിഥി തൊഴിലാളികളുടെ മൊബൈൽ ഫോണുകൾ വ്യാപകമായി മോഷണം പോകുന്ന സംഭവത്തെക്കുറിച്ച് സ്റ്റേഷനിൽ ധാരാളം പരാതികൾ ലഭിച്ചിരുന്നു തൊഴിലാളികളുടെ ഫോൺ മോഷ്ടിച്ചാൽ പരാതി കുറയും എന്നതാണ് പ്രതിയെ ഇത്തരം കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്
തുടർന്ന് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ പ്രേംജിത്തിന്റെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പെരിന്തൽമണ്ണ ബൈപ്പാസിലെ സ്വകാര്യ ലോഡ്ജിൽ നിന്നും പിടികൂടിയത്.പെരിന്തൽമണ്ണ ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു എസ്എച്ച് ഒ പ്രേമത്തിന് പുറമേ എസ് ഐ പ്രദീപൻ സീനിയർ സിപിഓ ജയമണി സിപിഒ മാരായ ഷിജു സത്താർ സൽമാൻ പള്ളിയാൽതൊടി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു