അങ്ങാടിപ്പുറത്ത് ട്രെയിൻ ഇടിച്ച് 30കാരനായ അധ്യാപകന്‍ മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Breaking Local News

മലപ്പുറം: അങ്ങാടിപ്പുറത്ത് ട്രെയിൻ ഇടിച്ച് 30കാരനായ അധ്യാപകന്‍ മരിച്ചു.മലപ്പുറം അങ്ങാടിപ്പുറത്ത് ട്രെയിന്‍ ഇടിച്ച് 30വയസ്സുകാരനായ അധ്യാപകന്‍ മരിച്ചു. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മേലാറ്റൂര്‍ ആര്‍.എം.എച്ച് സ്‌കൂളിലെ കായികാധ്യാപകനായിരുന്നു. മലപ്പുറം കരിഞ്ചാപ്പാടി പഠിഞാറെക്കരയിലെപാലയ്ക്ക മണ്ണില്‍ ഹസ്സന്റെ മകനും ജില്ലയിലെ മികച്ച യുവ കായികപരിശീലന അധ്യാപകനുമായ 30വയസ്സുകാരനായ അജ്മല്‍ ആണ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.
ഭിന്ന ശേഷി സംവരണത്തില്‍ തട്ടി ഇദ്ദേഹത്തിന്റെ അധ്യാപന അപ്രൂവല്‍ വൈകിയിരുന്നു. ഇതില്‍ മാനസിക വിഷമത്തിലായിരുന്നതായി സഹ
അധ്യാപകര്‍ പറഞ്ഞു. അതേ സമയം മറ്റുചില മാനസിക വിഷമങ്ങളും അധ്യാപകനുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.
വ്യാഴായ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം. പെരിന്തല്‍മണ്ണ പ്രസന്റേഷന്‍ സ്‌കൂള്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ കായിക അധ്യാപകനായിട്ടുണ്ട്. വിവിധ കായിക മല്‍സരങ്ങളിലേക്ക് വിദ്യാര്‍ഥികളെ പരിശിലിപ്പിക്കുന്നതിന് നേതൃത്വം വഹിച്ചിരുന്നു. ജില്ലയുടെ കായിക ഭൂപടത്തിലേക്ക് നിരവധി പ്രതിഭകളെ അജ്മല്‍ സംഭാവന ചെയ്തിട്ടുണ്ട്.
മേലാറ്റൂര്‍ ആര്‍.എം.എച്ച്.എസ് സ്‌കൂളിലെ കായികാധ്യാപകന്‍ അജ്മല്‍ മാഷ് മരണപ്പെട്ടു. ഭിന്ന ശേഷി സംവരണത്തില്‍ തട്ടി അപ്രൂവല്‍ വൈകി. നിയമനങ്ങള്‍ക്ക് ഭിന്നശേഷി ബധകമല്ല. സ്‌കൂളിലെ നിയമ അംഗീകാരങ്ങള്‍ കഴിഞ്ഞ് നാലുവര്‍ഷമായി തടസ്സപ്പെട്ടുകിടക്കുകയാണ്. ആയിരക്കണക്കിന് അധ്യാപകര്‍ക്ക് ഇതുവരെ നിയമനം അംഗീകാരം കിട്ടിയിട്ടില്ല. അതേ സമയം മറ്റു ചില പ്രയാസങ്ങളും അജ്മലിനുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ വ്യക്തമാക്കി. കരിഞ്ചാപ്പാടിയിലെ സ്പര്‍ശം കൂട്ടായ്മ ഡയറക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. മാതാവ് :കിളിയണ്ണി റാബിയ.(കോഡൂര്‍). ഭാര്യ:ഒടമലക്കുണ്ടില്‍റംസീന ( ചെലൂര്‍) മകള്‍:ഐസമെഹ്റിന്‍ ,സഹോദരങ്ങള്‍: നജീബ്, അംജദ്,നജ്മ.